top of page

ദശാവതാരം
എക്കാലവും ലോകത്ത് ധർമ്മവും അധർമ്മവും തമ്മിലുള്ള പോരാട്ടം തുടർന്നുകൊണ്ടേയിരുന്നു. ധർമ്മം ക്ഷയിക്കുകയും അധർമ്മം ശക്തിപ്രാപിക്കുകയും ചെയ്യുന്ന കാലങ്ങളിൽ, ധർമ്മം പുനഃസ്ഥാപിക്കാനായി മഹാവിഷ്ണു വിവിധ അവതാരങ്ങൾ സ്വീകരിക്കുന്നു എന്നാണ് വിശ്വാസം.


പ്രപഞ്ചത്തിലെ സൃഷ്ടികർമ്മത്തിന്റെ ചുമതല ബ്രഹ്മാവിനാണ്. പകൽ സൃഷ്ടികർമ്മത്തിൽ ഏർപ്പെടുന്ന ബ്രഹ്മാവ് രാത്രി വിശ്രമിക്കുന്നു എന്നും വിശ്വസിക്കപ്പെടുന്നു. ബ്രഹ്മാവിന്റെ ഒരു ദിവസം ‘കൽപം’ എന്നറിയപ്പെടുന്നു. ആയിരം മഹായുഗങ്ങൾ ചേർന്നതാണ് ഒരു കൽപം. ഓരോ മഹായുഗത്തിലും നാല് യുഗങ്ങളുണ്ട് — സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം. ഈ നാലു യുഗങ്ങൾ ചേർന്ന് നാൽപത്തിമൂന്നു ലക്ഷത്തി ഇരുപതിനായിരം വർഷങ്ങൾ വരും.


മഹാഭാരതം പറയുന്നതനുസരിച്ച്, ശ്രീകൃഷ്ണാവതാരത്തിനു ശേഷം ഈ കൽപത്തിലെ കലിയുഗം ആരംഭിച്ചു. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണൻ ഭഗവദ്ഗീതയിൽ തന്റെ അവതാരലക്ഷ്യം വ്യക്തമായി വിശദീകരിക്കുന്നുണ്ട്.


മഹാവിഷ്ണുവിന് പൂർണാവതാരങ്ങളും അംശാവതാരങ്ങളും ഉണ്ടെന്ന് പുരാണങ്ങൾ പറയുന്നു. അവയിൽ ഏറ്റവും പ്രസിദ്ധമായ പത്ത് പൂർണാവതാരങ്ങളെയാണ് ‘ദശാവതാരം’ എന്ന് ആദരപൂർവ്വം വിളിക്കുന്നത്. ബുദ്ധനെയും വിഷ്ണുവിന്റെ അവതാരമായി കരുതുന്ന പാരമ്പര്യങ്ങളും നിലവിലുണ്ട്. ശ്രീമദ് ദേവീഭാഗവതത്തിൽ ഇരുപത്തിയാറ് അവതാരങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോൾ, ശ്രീകൃഷ്ണനുശേഷം ബുദ്ധാവതാരവും അതിനുശേഷം കൽക്കിയവതാരവും വിവരിക്കപ്പെടുന്നു.


മലയ് പബ്ലിക്കേഷൻസ് മഹാവിഷ്ണുവിന്റെ ഈ ദശാവതാര കഥകൾ കൂട്ടുകാർക്കായി മനോഹരമായ ചിത്രകഥാരൂപത്തിൽ ഈ പ്രത്യേക പതിപ്പിലൂടെ അവതരിപ്പിക്കുന്നു.

 

64 പേജുകൾ
ചിത്രങ്ങൾ: സന്തു കരിമണ്ണൂർ


ഈ ചിത്രകഥയുടെ ഓരോ പേജും നിർമ്മിത ബുദ്ധി — AI — യുടെ സഹായമില്ലാതെ, പൂർണമായും കലാകാരന്റെ കൈകളാൽ രൂപപ്പെടുത്തിയതാണ്. അതുകൊണ്ടുതന്നെ ഓരോ ചിത്രത്തിലും കലാകാരന്റെ അധ്വാനവും ശൈലിയും നിങ്ങൾക്ക് ആസ്വദിക്കാനാവും.


ലോകമാകെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ അവസരത്തിൽ പ്രിന്റിംഗ് ചിലവുകൾ വളരെയധികം കൂടിയിരിക്കുകയാണ്. ആയതിനാൽ ഇനി വരുന്ന പുസ്തകങ്ങൾ Printing on Demand സംവിധാനത്തിലൂടെയാണ് തയ്യാറാക്കുന്നത്. നമുക്ക് ലഭിക്കുന്ന പ്രീബുക്കിംഗ് എണ്ണത്തിനനുസരിച്ചു മാത്രമായിരിക്കും അച്ചടി നടത്തുക. 



മലയ് പബ്ലിക്കേഷൻസ് ഇതുവരെ പുറത്തിറക്കിയ ചിത്രകഥാപുസ്തകങ്ങൾക്ക് നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും ഞങ്ങൾ നന്ദിയോടെ ഓർക്കുന്നു. കുറെ ഏറെ നല്ല ചിത്രകഥകൾ തയ്യാറായി കഴിഞ്ഞു.


പുതിയ ചിത്രകഥകൾ തുടർച്ചയായി നിങ്ങളുടെ കൈകളിലേക്ക് എത്തിക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്. നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ഈ കലാകാരൻമാരെ ചേർത്തുപിടിക്കാനും കൂടുതൽ കഥകൾ സൃഷ്ടിക്കാനും സാധിക്കൂ 

 

Dashavatharam- ദശാവതാരം (Malayalam)

₹290.00Price
Quantity

    Related Products

    bottom of page