top of page

ബ്രഹ്മാവിൻ്റെ പൗത്രനായ കശ്യപമുനിക്ക് വിനതയിലുണ്ടായ പുത്രനാണ് ഗരുഡൻ. കശ്യപ മുനി പുത്രലബ്ധിക്കായി നടത്തിയ യജ്ഞത്തിൻ്റെയും, തപശക്തിയാർന്ന ബാലഖില്യന്മാരുടെ അനുഗ്രഹത്താലും അമാനുഷിക ശക്തികളുമായാണ് പക്ഷിരാജനായ ഗരുഡൻ്റെ ജനനം. പന്തയത്തിൽ ചതിവുപറ്റി തോറ്റതിൻ്റെ ഫലമായി ദാസ്യവൃത്തി ചെയ്യേണ്ടി വന്ന അമ്മയെ മോചിപ്പിക്കുന്നതിനായി ഗരുഡൻ ദേവലോകത്തിലെത്തി അമൃത കുഭം കൈക്കലാക്കുന്നു. ഗരുഡൻ്റെ സത്യസന്ധതയിൽ സന്തുഷ്ടനായ മഹാവിഷ്ണു ഗരുഡന് വരമായി അമരത്വമേകുകയും തൻ്റെ വാഹനമായി സ്വീകരിക്കുകയും ചെയ്തു. അമൃത് വീണ്ടെടുക്കാനായി ഗരുഡനോടെതിരിട്ട് പരാജിതനായ ദേവേന്ദ്രൻ ഗരുഡനുമായി മിത്രതയിലാവുന്നു. ഇന്ദ്രൻ്റെ അഭ്യർത്ഥന മാനിച്ച്, തൻ്റെ അമ്മയുടെ സ്വാതന്ത്ര്യാനന്തരം അമൃത് വീണ്ടെടുക്കാൻ ഗരുഡൻ ഇന്ദ്രനെ സഹായിക്കുന്നു. അമ്മയുടെ ദാസ്യവൃത്തിയിൽ നിന്നുള്ള മോചനാനന്തരം മഹാവിഷ്ണുവിൻ്റെ വാഹനമാവാനായി ഗരുഡൻ യാത്രയാവുന്നു

Garudan (Malayalam)

SKU: 20
₹120.00Price
Quantity
    bottom of page