ഭാരതീയരായ മഹാകവികളില്‍ അഗ്രിമ സ്ഥാനീയനാണ് മഹാകവി കാളിദാസന്‍. 'ഉപമാ കാളിദാസസ്ച' എന്നാണ് പ്രമാണം. വിക്രമാദിത്യ മഹാരാജാവിന്റെ വിദ്വല്‍ സദസ്സിലെ നവരത്‌നങ്ങളില്‍ ഒരാളായിരുന്നു കാളിദാസന്‍ എന്നാണ് ചരിത്രം പറയുന്നത്. കാളിദാസ കൃതികളില്‍ ഏറ്റവും വിഖ്യാതമായ കൃതിയാണ് അഭിജ്ഞാന ശാകുന്തളം. മഹാഭാരതത്തിലെ ഒരു കഥയാണ് ഈ നാടകത്തിന്റ ഇതിവൃത്തമായി സ്വീകരിച്ചിട്ടുള്ളത്. മൂലകൃതിയിലെ കഥാ സന്ദര്‍ഭങ്ങളിലും, ആഖ്യാനത്തിലും ധാരാളം വ്യതിയാനങ്ങള്‍ വരുത്തിയാണ് കാളിദാസന്‍ ഈ നാടകത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ദേവലോക നര്‍ത്തകിയായ മേനകയുടെ മകള്‍ ശകുന്തള കണ്വമഹര്‍ഷിയുടെ ദത്തുപുത്രിയായി അദ്ദേഹത്തിന്റെ പര്‍ണ്ണശാലയില്‍ വളരുന്നു. ഹസ്തിനപുരിയിലെ മഹാരാജാവായ ദുഷ്യന്തനെ വനാന്തരത്തില്‍ വച്ച് യാദൃശ്ചികമായി കണ്ടുമുട്ടുന്ന ശകുന്തള അദ്ദേഹത്തില്‍ അനുരക്തയാവുന്നു. മുനികന്യകയായി വളര്‍ന്ന ശകുന്തളയുടെയും, മഹാരാജാവായ ദുഷ്യന്തന്റെയും പ്രണയവും, തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാവുന്ന അപ്രതീക്ഷിതമായ നിരവധി സംഭവങ്ങളുമാണ് ലോകോത്തര നാടക കൃതികളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന ശാകുന്തളത്തിലെ പ്രതിപാദ്യം.
top of page
₹85.00Price
Related Products
bottom of page































