മുച്ചിരിപ്പട്ടണം — ചരിത്രത്തിന്റെ മറവിൽ ഒളിപ്പിച്ച ഒരു രഹസ്യത്തിലേക്കുള്ള യാത്ര
വാസ്കോ ഡ ഗാമയുടെ മലബാർ യാത്രയ്ക്ക് പിന്നിൽ മറ്റൊരു രഹസ്യലക്ഷ്യം ഉണ്ടായിരുന്നെങ്കിലോ? നഷ്ടപ്പെട്ട നിധിയും കടൽസാഹസങ്ങളും ചതിയും അതിജീവനവും ഇഴചേരുന്ന അഷ്റഫ് തേമാലിപ്പറമ്പിലിന്റെ ‘മുച്ചിരിപ്പട്ടണം’ ചരിത്രവും ഭാവനയും സംഗമിക്കുന്ന കൗതുകലോകത്തേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു. കഥാരഹസ്യങ്ങൾ വെളിപ്പെടുത്താതെ, ഈ നോവലിനെ ആകർഷകമാക്കുന്ന കഥാപശ്ചാത്തലവും കഥാപാത്രങ്ങളും വായനാനുഭവവും പരിചയപ്പെടാം.